Latest Updates

ശ്രീലങ്കൻ പ്രസിഡൻഷ്യൽ പാലസിൽ നിന്നും ടെംപിൾ ട്രീസിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും 1,000-ലധികം വിലയേറിയ പുരാവസ്തുക്കൾ കാണാതായതായി പോലീസ്. ഈ മാസം ആദ്യം സർക്കാർ വിരുദ്ധ പ്രക്ഷോഭകർ  രണ്ട് കൊട്ടാരങ്ങളും കയ്യേറിയിരുന്നു. രാജ്യത്തെ അതിരൂക്ഷമായ  സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തിനിടെയായിരുന്നു  ജൂലൈ 9 ന്, പ്രക്ഷോഭകർ മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെയും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും വസതികൾ കയ്യേറിയത്. 

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡൻഷ്യൽ പാലസിൽ നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും അപൂർവ പുരാവസ്തുക്കളുൾപ്പെടെ 1000 വിലമതിക്കുന്ന വസ്തുക്കളെങ്കിലും കാണാതായതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വെബ് പോർട്ടൽ കൊളംബോ പേജ് റിപ്പോർട്ട് ചെയ്തു. അന്വേഷണം ആരംഭിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിണ്ട്. 

പ്രസിഡൻഷ്യൽ കൊട്ടാരം പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ശ്രീലങ്കൻ പുരാവസ്തു വകുപ്പിന് അതിന്റെ പുരാവസ്തുക്കളുടെയും വ്യത്യസ്ത പുരാവസ്തുക്കളുടെയും വിശദമായ രേഖകൾ ഇല്ലെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്, 1000-ത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് കണക്കാക്കുന്നുണ്ടെങ്കിലും കാണാതായ പുരാതന വസ്തുക്കളെക്കുറിച്ചുള്ള കൃത്യമായതും വ്യക്തവുമായ വിവരങ്ങൾ ലഭിക്കാൻ പ്രയാസമാണെന്ന് പുരാവസ്തു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഞായറാഴ്ച ലങ്കാദീപ പത്രത്തോട് പറഞ്ഞു.

പ്രതിഷേധക്കാർക്ക് സമാധാനപരമായി പ്രകടനം നടത്താനുള്ള അവകാശത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ രാഷ്ട്രപതി ഭവനോ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയോ പോലുള്ള സർക്കാർ കെട്ടിടം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ അതിക്രമിച്ചുകയറുകയും പാർലമെന്റ് തടസ്സപ്പെടുത്തുകയും ചെയ്യുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ശ്രീലങ്കയിലെ സായുധ സേനയെയും പോലീസിനെയും താൻ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice